Map Graph

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം

കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം ഡിപ്പോ

കൊല്ലം ജില്ലയിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു കീഴിലുള്ള ഒരു പ്രധാനപ്പെട്ട ബസ് സ്റ്റേഷനാണ് കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ അഥവാ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി. ബസ്സുകൾ വന്നുചേരുന്നതിനും നിർത്തിയിടുന്നതിനും യാത്ര പുറപ്പെടുന്നതിനും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ഈ ബസ് സ്റ്റേഷന് KLM എന്ന കോഡാണ് നൽകിയിരിക്കുന്നത്. കൊല്ലം താലൂക്ക് കച്ചേരിയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ടെർമിനലിനു സമീപം അഷ്ടമുടിക്കായലിന്റെ തീരത്താണ് ബസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ബസിൽ യാത്ര ചെയ്യാൻ സാധിക്കും.

Read article
പ്രമാണം:Kollam_KSRTC_Bus_Station.jpgപ്രമാണം:കൊല്ലം.jpgപ്രമാണം:KSRTC_Bus_Station,_Kollam.jpg